: ഒറ്റദിവസം കൊണ്ട് 2.50 കോടി വാക്സിൻ നൽകി ഇന്ത്യ റെക്കോഡ് നേട്ടം കുറിച്ചു. ഒറ്റ ദിവസത്തിൽ ഏറ്റവുമധികം വാക്സിൻ എന്ന നേട്ടമാണ് രാജ്യം കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനംകൂടിയായ വെള്ളിയാഴ്ചയാണ് ഇന്ത്യ ഈ നേട്ടമുണ്ടാക്കിയത്. ഓഗസ്റ്റ്‌ 27-ന് 1.3 കോടി പേർ വാക്സിൻ സ്വീകരിച്ചതാണ് ഇന്ത്യയുടെ ഇതിനുമുമ്പത്തെ കൂടിയ നേട്ടം.

* ഇന്ത്യയിൽ ആകെ വാക്സിൻ സ്വീകരിച്ചത് 80 കോടിപ്പേർ. (ജനസംഖ്യയുടെ 14 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും പൂർത്തിയാക്കി. 28 ശതമാനം പേരാണ് ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്.)

* ചൈന രണ്ടു ഡോസുംകൂടി മൊത്തം 88.9 കോടി വാക്സിനാണ് പൂർത്തിയാക്കിയത്. ലോകത്ത് ഏറ്റവുമധികം വാക്സിൻ നൽകിയതും ചൈന തന്നെ. 67 ശതമാനമാണ് രണ്ട് വാക്സിനും എടുത്തവരുടെ നിരക്ക്.

* അമേരിക്ക ആകെ ജനസംഖ്യയുടെ 54 ശതമാനമാണ് രണ്ടു ഡോസ് വാക്സിൻ പൂർത്തിയാക്കിയത്.

ഇന്നത്തെ ആകെ വാക്സിനേഷൻ- 73,64,043

ഇതുവരെ രാജ്യത്തെ ആകെ വാക്സിനേഷൻ - 79,42,87,699