അഹമ്മദാബാദ്: ഗുജറാത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ശിശുക്ഷേമ സമിതി നടത്തിയ ഉപന്യാസ മത്സരം വിവാദമായി. ഉപന്യാസത്തിന്റെ വിഷയം- ‘മോദി, ഇഷ്ടപ്പെട്ട പ്രധാനമന്ത്രി’.

പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഉപന്യാസമത്സരം നടത്തിയത്. ഇതുവരെ അഞ്ചു ലക്ഷം കുട്ടികൾ പങ്കെടുത്തു. ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ എല്ലാ സ്കൂളുകളും പങ്കെടുക്കണമെന്ന് നിർദേശിച്ചിരുന്നു. ഏറ്റവും മികച്ച 71 ഉപന്യാസ രചയിതാക്കൾക്കും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന 71 സ്കൂളുകൾക്കും സമ്മാനമുണ്ട്.

ഭരിക്കുന്ന പാർട്ടിയുടെ താത്‌പര്യം കുട്ടികളിൽ അടിച്ചേൽപ്പിക്കുകയാണ് വിദ്യാഭ്യാസവകുപ്പെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് മനീഷ് ദോഷി ആരോപിച്ചു.