ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30-ൽനിന്ന് ആറുമാസത്തേക്കുകൂടി നീട്ടി. കോവിഡ് സാഹചര്യത്തിൽ പലർക്കും സമയബന്ധിതമായി ബന്ധിപ്പിക്കൽ പൂർത്തിയാക്കാനാവാത്തതിനാലാണ് സമയപരിധി 2022 മാർച്ചുവരെ നീട്ടിയതെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സി.ബി.ഡി.ടി.) അറിയിച്ചു.