ദേഹ്റാദൂൺ: ഉത്തരാഖണ്ഡിൽ കനത്തമഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ചാർധാം യാത്ര രണ്ടുദിവസത്തേക്ക് നീട്ടിവെക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി തീർഥാടകരോട് അഭ്യർഥിച്ചു. കാലാവസ്ഥ സാധാരണ നിലയിലാവുന്നതുവരെ ഹിമാലയൻക്ഷേത്രങ്ങളിലേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്.

തിങ്കളാഴ്ചപെയ്ത മഴയിൽ നേപ്പാളിൽനിന്നുള്ള മൂന്നു പേർ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൗറി ജില്ലയിലെ സാംഖലിൽ ഹോട്ടൽ നിർമാണജോലിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് മരിച്ചത്.