ജലന്തർ‌\ന്യൂഡൽഹി: പഞ്ചാബിലെ ജലന്തറിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. മറ്റൊരു യുവതിക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. കാർ ഷോറൂം ജീവനക്കാരി നവജ്യോത് കൗറും സുഹൃത്തും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ കാർ യുവതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നവജ്യോത് സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇൻസ്പെക്ടർ അമൃത് പാൽ സിങ്ങിനെ അറസ്റ്റുചെയ്തു.