ചെന്നൈ: കേരളത്തിന് പ്രളയദുരിതാശ്വാസമായി തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. ഒരു കോടി രൂപ നൽകും. ഡി.എം.കെ. അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ചത്. ഇടുക്കി ജില്ലയിലെ പ്രളയത്തെയും ഉരുൾപൊട്ടലിനെയും തുടർന്നുണ്ടായ മരണങ്ങളിൽ ഡി.എം.കെ. അനുശോചിച്ചു.