സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും മാവോവാദികളും തമ്മിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ മൂന്നുപേർ മരിച്ചു. ഇവിടെ സുരക്ഷാസേനയുടെ ക്യാമ്പുണ്ടാക്കുന്നതിനെതിരേ ഏതാനും ദിവസമായി ഗ്രാമീണർ സമരം ചെയ്യുന്നുണ്ടായിരുന്നു. മാവോവാദികളുടെ പ്രേരണയാലായിരുന്നു സമരമെന്ന് പോലീസ് പറഞ്ഞു. സമരത്തിനിടെ മാവോവാദികൾ ക്യാമ്പിനുനേരെ വെടിവെച്ചു. സുരക്ഷാസേന തിരിച്ചടിച്ചു. വെടിവെപ്പ് അവസാനിച്ചപ്പോൾ മൂന്നു മൃതദേഹങ്ങൾ കിട്ടിയെന്നും അവ ആരുടേതെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നും ബസ്തർ ഐ.ജി. പി. സുന്ദർ രാജ് പറഞ്ഞു.