ന്യൂഡൽഹി: ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 35,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 440 പേർ മരിച്ചു. 1.96 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. 3,67,415 പേർ ചികിത്സയിലുണ്ട്.

3,22,85,857 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 4,32,519 പേർ മരിച്ചു. 97.52 ശതമാനമാണ് രോഗമുക്തി നിരക്ക്. 56.06 കോടി ഡോസ് വാക്സിൻ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു.