ന്യൂ‍ഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ പശ്ചിമബംഗാൾ സർക്കാർ അന്വേഷണ കമ്മിഷനെ നിയോഗിച്ചത് ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹർജി.

ഇതു പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെ‍ഞ്ച് കേന്ദ്രസർക്കാരിനും ബംഗാൾ സർക്കാരിനും നോട്ടീസയച്ചു. ഓഗസ്റ്റ് 25-ന് കേസ് പരിഗണിക്കും.

പെഗാസസ് ഫോൺ ചോർത്തലിൽ ബംഗാളിലെ രാഷ്ട്രീയനേതാക്കളുൾപ്പെടുന്ന പ്രമുഖർ ഇരകളായിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനസർക്കാർ മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി. ലോകുർ, കൽക്കത്ത ഹൈക്കോടതി മുൻചീഫ് ജസ്റ്റിസ് ജ്യോതിർമയി ഭട്ടാചാര്യ എന്നിവരടങ്ങുന്ന അന്വേഷണക്കമ്മിഷനെ നിയോഗിച്ചത്. ഇങ്ങനെയൊരു കമ്മിഷനെ നിയോഗിക്കാനും അന്വേഷണം നടത്താനും സംസ്ഥാനസർക്കാരിന് അധികാരമുണ്ടോയെന്നതാണ് ഹർജിയിലെ പ്രധാനചോദ്യം.