കൊൽക്കത്ത: േമയ് രണ്ടാകുമ്പോഴേക്കും മമതാ ബാനർജിയുടെ വയ്യാത്ത കാല് ശരിയാകുമെന്നും നടന്നുതന്നെ പോയി രാജികൊടുക്കേണ്ടിവരുമെന്നും കേന്ദ്രമന്ത്രി അമിത് ഷായുടെ പരിഹാസം. പശ്ചിമബംഗാളിലെ ജമാൽപുരിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാ. ‘‘അഞ്ചുഘട്ട വോട്ടെടുപ്പ് നടന്നതിൽ ഒരിടത്തും ദീദിയുടെ ഗുണ്ടകൾക്ക് ഒന്നും ചെയ്യാനായില്ല. അതിന്റെ നിരാശയിലാണ് ദീദി. ഇതിനകം വോട്ടെടുപ്പുനടന്ന 180 മണ്ഡലങ്ങളിൽ 122-ലും ബി.ജെ.പി.യുടെ ജയമുറപ്പാണ്. നന്ദിഗ്രാമിൽ ദീദി വൻ ഭൂരിപക്ഷത്തിനുതന്നെ തോൽക്കുമെന്നതും ഉറപ്പാണ’’ - ഷാ പറഞ്ഞു.

ജമാൽപുരിലേതുകൂടാതെ രണ്ടുപൊതുയോഗങ്ങളിലും ഒരു റോഡ് ഷോയിലും ഷാ ഞായറാഴ്ച പങ്കെടുത്തു.