അഗർത്തല: ദക്ഷിണ ത്രിപുരയിൽ സ്ത്രീധനത്തിന്റെപേരിൽ പതിനേഴുകാരിയെ ഭാവിവരനും അമ്മയും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിപ്രകാരം അജോയ് രുദ്രപാൽ(25), അമ്മ അനിമ രുദ്ര പാൽ(59) എന്നിവരെ സാന്തിർബസാർ പോലീസ് ഞായറാഴ്ച അറസ്റ്റുചെയ്തു.

ഒക്ടോബർ 28-നാണ് ഖൊവൈ ജില്ലയിലെ കല്യാൺപുർ സ്വദേശിയായ പെൺകുട്ടി അജോയ് പാലിനൊപ്പം വീടുവിട്ടിറങ്ങിയത്. ഒരു വിവാഹച്ചടങ്ങിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയും പ്രതിയും സാമൂഹികമാധ്യമങ്ങളിലൂടെയാണ് അടുപ്പത്തിലാകുന്നത്.

ഇയാൾ പെൺകുട്ടിയെ ഒരുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഡിസംബർ ആറിന്, പെൺകുട്ടിയെ വിവാഹം കഴിക്കാൻ അജോയ് പാലിന്റെ അമ്മ പെൺകുട്ടിയുടെ മാതാപിതാക്കളോട് അഞ്ചുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ആദ്യഗഡുവായി 50,000 രൂപ നൽകാനായിരുന്നു തീരുമാനം. എന്നാൽ, പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് 15,000 രൂപ മാത്രമാണ് സ്വരൂപിക്കാനായത്. ഇതോടെ ഇയാൾ പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു.

നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടി മരിച്ചതോടെ നാട്ടുകാർ ഇയാളെയും അമ്മയെയും മർദിച്ചു. ഇരുവരെയും പിന്നീട് പോലീസ് അറസ്റ്റുചെയ്തു.

17year old gang raped and burned alive in Tripura