ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 34,403 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 320 പേർ മരിച്ചു.

3,39,056 പേരാണ് ചികിത്സയിലുള്ളത്. 2.25 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. 77.24 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.