ന്യൂഡൽഹി: മെഡിക്കൽ പി.ജി. സീറ്റിലെ അഖിലേന്ത്യാ ക്വാട്ടയിൽ ഒ.ബി.സി.ക്ക് 27 ശതമാനവും സാമ്പത്തിക പിന്നാക്കവിഭാഗത്തിന് പത്തു ശതമാനവും സംവരണം ഏർപ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. കേന്ദ്രത്തിന്റെ ജൂലായ് 29-ലെ വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മറുപടി തേടിയത്.

സമാനമായ രണ്ട് ഹർജികളിൽ സുപ്രീംകോടതി നേരത്തേ നോട്ടീസയച്ചിരുന്നു. ആ ഹർജികൾ ഈ മാസം 20-ന് പരിഗണിക്കും.