ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ അർഹരായ എല്ലാവർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഞായറാഴ്ച പറഞ്ഞു. മൂന്നുമാസം മുമ്പുതന്നെ നൂറുശതമാനം പേർക്കും (74 ലക്ഷം പേർക്ക്) ആദ്യ ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റുമുതൽ സംസ്ഥാനത്തിന് കൂടുതൽ ഡോസ് വാക്സിൻ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നന്ദിപറഞ്ഞു. സംസ്ഥാനത്തെ 34.68 ലക്ഷം ആളുകൾ രണ്ടുഡോസ് വാക്സിൻ എടുത്തു. അനുമതി ലഭിക്കുന്നതിനനുസരിച്ച് 18 വയസ്സിനുതാഴെയുള്ളവർക്ക് വാക്സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.