ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് മോട്ടോർ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. 2020 ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്ക് ഈവർഷം സെപ്റ്റംബർ 30 വരെ സാധുതയുണ്ടാകും.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ടുപോകണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട അധികൃതർ ഇതനുസരിച്ചു വേണം നടപടികൾ സ്വീകരിക്കാൻ.