ന്യൂഡൽഹി: രാജ്യത്ത് വ്യാഴാഴ്ച രാവിലെ വരേയുള്ള 24 മണിക്കൂറിനിടെ 67,208 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 8,26,740 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.48 ശതമാനമാണ്. 2,830 പേർ മരിച്ചു. ഇതോടെ ആകെ മരണം 3,81,903 ആയി. 1,03,570 പേർക്ക് രോഗം ഭേദമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബുധനാഴ്ച വരെ 26,55,19,251 ഡോസ് വാക്‌സിൻ വിതരണം ചെയ്തു.