ന്യൂഡൽഹി: രാജ്യത്തൊട്ടാകെ ഞായറാഴ്ചവരെ 2,24,301 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 447 പേർക്കുമാത്രമാണ് കുത്തിവെപ്പിനുശേഷം അസ്വസ്ഥതകളുണ്ടായതെന്ന് മന്ത്രാലയം പറഞ്ഞു.

ആദ്യദിവസം ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർക്ക് കുത്തിവെപ്പ് നൽകിയത്. 21,291 പേരാണ് ഇവിടെ വാക്സിനെടുത്തത്. ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, കർണാടക, കേരളം, മണിപ്പുർ, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഞായറാഴ്ച പ്രതിരോധകുത്തിവെപ്പ് നടന്നത്.

രാജ്യത്തെ 2,08,826 സജീവ കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ പേർ കേരളത്തിലാണ് - 68,633. തൊട്ടുപിന്നിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്.