ബെംഗളൂരു: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഒളിമ്പ്യൻ അഹമ്മദ് ഹുസൈൻ (86) കോവിഡ് ബാധിച്ച് ബെംഗളൂരുവിൽ അന്തരിച്ചു. 1950-കളിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു. സെൻട്രൽ ഡിഫൻഡറായിരുന്ന ഇദ്ദേഹം 1956-ലെ മെൽബൺ ഒളിമ്പിക്‌സിലും 1958-ലെ ടോക്യോ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിനുവേണ്ടി കളിച്ചു. കൊൽക്കത്തയിലെ മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ ദീർഘകാലം നയിച്ചു. ബെംഗളൂരു സായിയിൽ പരിശീലകനായിരുന്നു. ബംഗാളിനുവേണ്ടി സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുണ്ട്.

ഹൈദരാബാദിൽ ജനിച്ച അഹമ്മദ് ഹുസൈൻ ദീർഘകാലമായി ബെംഗളൂരുവിലായിരുന്നു താമസം. ശവസംസ്കാരം ശാന്തിനഗർ ശ്മശാനത്തിൽ നടന്നു.