ന്യൂഡൽഹി: ഫരീദാബാദിലെ ക്ഷയരോഗികൾക്ക് വൈ.എം.സി.എ. നോർത്ത് ഇന്ത്യയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഫരീദാബാദിലെ ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, വൈസ് മെൻസ് ക്ലബ്ബ് എന്നിവയുമായി സഹകരിച്ചാണ് 110 കിറ്റുകൾ വിതരണം ചെയ്തത്. വികാസ് കുമാർ, തോമസ് കെ. തോമസ്, ജോയ്ദീപ് സർക്കാർ, സൈജു വർഗീസ്, സോനു മാത്യു, കോശി അലക്‌സാണ്ടർ വൈദ്യൻ എന്നിവർ നേതൃത്വം നൽകി.