ന്യൂഡൽഹി: ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 62,224 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 3.22 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. 2542 പേർ മരിച്ചു. ഇതോടെ ആകെ മരണം 3,79,573. ആയി. ആകെ രോഗികൾ 2,96,33,105.

സജീവ കോവിഡ് ബാധിതരുടെ എണ്ണം 8,65,432 ആയി കുറഞ്ഞു. 70 ദിവസത്തിനുശേഷമാണ് ഇത് ഒമ്പതു ലക്ഷത്തിൽ താഴെയാകുന്നത്. രോഗമുക്തി നിരക്ക് 95.80 ശതമാനമാണ്.