കൊൽക്കത്ത: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ പ്രശസ്തനടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തിയെ പോലീസ് ചോദ്യംചെയ്തു. തിരഞ്ഞെടുപ്പുറാലിക്കിടെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മണിക്ക്തല പോലീസാണ് കേസെടുത്തത്.

തനിക്കെതിരായ നിയമനടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മിഥുൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അന്വേഷണവുമായി സഹകരിക്കാനാണ് കോടതി നിർദേശിച്ചത്. വെർച്വൽ ആയാണ് ചോദ്യംചെയ്യൽ നടന്നത്.

മോദിയുടെ ബ്രിഗേഡ് റാലിക്കിടെ തന്റെ പ്രശസ്തമായ സിനിമാഡയലോഗുകളിലൂടെ എതിരാളികളെ അടിച്ചൊതുക്കാൻ സൂചന നൽകിയെന്നാണ് ആരോപണം. തൃണമൂൽ അനുകൂല സംഘടനയായ സിറ്റിസൺസ്‌ ഫോറമാണ് പരാതി നൽകിയത്.