ന്യൂഡൽഹി: കർഷകപ്രക്ഷോഭം നടക്കുന്ന ഡൽഹി-ജയ്പുർ ദേശീയപാതയിലെ ഷാജഹാൻപുരിൽ പ്രതിഷേധശൃംഖല തീർത്ത് കേരളത്തിൽനിന്നുള്ള സമരക്കാർ. ഐക്യദാർഢ്യ ശൃംഖലയിൽ കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അമ്രാറാം, ജോയന്റ് സെക്രട്ടറി കെ.കെ. രാഗേഷ് എം.പി, ഡോ. സഞ്ജയ് മാധവ്, രാജസ്ഥാനിലെ കർഷകനേതാവ് പ്രേമാറാം, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ഷൗക്കത്ത്, സംസ്ഥാനകമ്മിറ്റിയംഗം കെ.സി. മനോജ് തുടങ്ങിയവർ അണിനിരന്നു. കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അഞ്ഞൂറോളം കർഷകസംഘം പ്രവർത്തകരാണ് കഴിഞ്ഞ ദിവസം ഷാജഹാൻപുരിലെത്തിയത്. കേരളത്തിൽനിന്നുള്ള അടുത്ത ബാച്ച് 24-ന് എത്തിച്ചേരും.