ന്യൂഡൽഹി: നടൻ സൗമിത്ര ചാറ്റർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു.
ലോക സിനിമയ്ക്കും ബംഗാളിന്റെ സാംസ്കാരികലോകത്തിനും വൻനഷ്ടമാണ് സൗമിത്രയുടെ വിയോഗമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മരണ വാർത്തയറിഞ്ഞയുടൻ സൗമിത്ര ചികിത്സയിലായിരുന്ന ആശുപത്രിയിലെത്തിയ മമതാ ബാനർജി അന്താരാഷ്ട്ര സിനിമയ്ക്കു പൊതുവിലും ബംഗാൾ സിനിമയ്ക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണ് സംഭവിച്ചെതെന്നു പറഞ്ഞു.
ഇന്ത്യൻ വെള്ളിത്തിരയ്ക്ക് ഒരു രത്നം നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സൗമിത്ര യുവതലമുറയെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്ന് ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.