ഗാസിപുർ: ഉത്തർപ്രദേശിലെ ഗാസിപുരിൽ ശനിയാഴ്ച ഗംഗാനദിയിലൂടെ വീണ്ടും മൃതദേഹങ്ങൾ ഒഴുകിയെത്തി. ചൊവ്വാഴ്ചയും ഇവിടെ മൃതദേഹങ്ങൾ അടിഞ്ഞിരുന്നു. കോവിഡ് രോഗവ്യാപനത്തിന് സംഭവം കാരണമാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ‘‘ഭീതിജനകമായ കാഴ്ചയാണത്. മൃതദേഹങ്ങൾ ഒഴുകിനടക്കുന്നു. ചിലതൊക്കെ കടവുകളിൽ അടിഞ്ഞിട്ടുണ്ട്. അസഹ്യമായ ദുർഗന്ധവുമുണ്ട്’’ -നാട്ടുകാരനായ അഖണ്ഡ് പറഞ്ഞു. കുറച്ചുനാളായി ഗംഗയിൽ ഒഴുകുന്നു എന്നുതോന്നിപ്പിക്കുന്നതാണ് മൃതദേഹങ്ങൾ. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ കുടുംബാംഗങ്ങൾ ഇവ നദിയിൽ ഒഴുക്കിയതാവുമെന്നാണ് അധികൃതരുടെ നിഗമനം.