ന്യൂഡൽഹി: ഇക്കൊല്ലം ഹജ്ജ് തീർഥാടനത്തിനായി ലഭിച്ച എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ചൊവ്വാഴ്ച അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരായ ഏതാനുംപേരെ മാത്രമേ ഹജ്ജിന് അനുവദിക്കൂ എന്ന് സൗദി അറേബ്യ അറിയിച്ചതിനാലാണിത്. കോവിഡ് കാരണം കഴിഞ്ഞകൊല്ലവും ഇന്ത്യക്കാർക്ക് ഹജ്ജിനുപോകാൻ കഴിഞ്ഞിരുന്നില്ല.