മൊറീന: മധ്യപ്രദേശിലെ മൊറീന ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. അനധികൃതമായി മദ്യം വിറ്റ ബ്രിജ്കിഷോർ ശർമ, രാംവീർ റാതോഡ് എന്നിവരാണ് പിടിയിലായത്. സംഭവദിവസം മദ്യപിച്ചിരുന്ന ഇരുവരും ആശുപത്രിയിലാണ്. മറ്റ് അഞ്ചുപ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.

ദുരന്തത്തിൽ 24 പേരാണ് മരിച്ചത്.