കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇനി നടക്കാനുള്ള നാലുഘട്ട തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5892 പേർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് മമത ഈയാവശ്യം ഉന്നയിച്ചത്. കോവിഡിന്റെ സാഹചര്യത്തിൽ എട്ടു ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ഞങ്ങൾ ശക്തമായി എതിർത്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇനിയുള്ള ഘട്ടങ്ങൾ ചേർത്ത് ഒറ്റദിവസം തിരഞ്ഞെടുപ്പ് നടത്താൻ കമ്മി‌ഷൻ തയ്യാറാകണം.-മമത ട്വിറ്ററിൽ വ്യക്തമാക്കി.

കോവിഡ്ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വൻപൊതുയോഗങ്ങൾ ഒഴിവാക്കാൻ ഇടതുമുന്നണി തീരുമാനിച്ചു. വീടുകൾ കയറിയും സാമൂഹികമാധ്യമങ്ങൾ വഴിയും പ്രചാരണം നടത്താനാണ് തീരുമാനം.