ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ദുർഗാ പൂജയടക്കമുള്ള ഉത്സവകാലങ്ങളിൽ ജാഗ്രതവേണമെന്ന് കേന്ദ്ര സർക്കാരിന്റെ മന്ത്രിതല സമിതി. പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് സമിതി യോഗംചേർന്നത്. ഉത്സവകാലത്തും ശൈത്യകാലത്തും രോഗം പടരാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ യോഗത്തെ അറിയിച്ചു. മാസങ്ങളായി മഹാമാരിക്കെതിരേ പോരാടുന്നവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ, വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി, ഷിപ്പിങ് സഹമന്ത്രി മൻസുഖ് മാണ്ഡവ്യ, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ, നീതി ആയോഗ് അംഗം വിനോദ് കെ. പോൾ തുടങ്ങിയവർ പങ്കെടുത്തു.

വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള, ടെക്‌സ്റ്റൈൽസ് സെക്രട്ടറി രവി കപൂർ, ഫാർമ സെക്രട്ടറി എസ്. അപർണ, ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ, സിവിൽ ഏവിയേഷൻ ഡി.ജി.സി.എ. എസ്. അരുൺ കുമാർ, വിദേശവ്യാപാരവിഭാഗം ഡയറക്ടർ ജനറൽ അമിത് യാദവ് തുടങ്ങിയവരും വെർച്വൽ യോഗത്തിൽ പങ്കെടുത്തു.