ന്യൂഡൽഹി : എണ്ണവില വർധന, വിലക്കയറ്റം എന്നിവയുയർത്തി ജൂൺ 16 മുതൽ 30 വരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ഇടതുപാർട്ടികൾ. മേയ് രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം 21 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടിയെന്ന് സീതാറാം െയച്ചൂരി, ഡി. രാജ, ദേവബ്രത ബിശ്വാസ്, മനോജ് ഭട്ടാചാര്യ, ദിപാങ്കർ ഭട്ടാചാര്യ എന്നിവർ ഒപ്പുെവച്ച പ്രസ്താവനയിൽ പറഞ്ഞു.

പാവപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപവീതം നൽകാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. ദീപാവലിവരെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയുടെ കാലാവധി നീട്ടാനുള്ള തീരുമാനം അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടി.