ന്യൂഡൽഹി: ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 80,834 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 10,26,159 പേരാണ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.25 ശതമാനമാണ്. 24 മണിക്കൂറിൽ 3303 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 3,70,384 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ചവരെ 25,31,95,048 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 1.53 കോടിയിലധികം ഡോസ് വാക്സിൻ സംസ്ഥാനങ്ങളിൽ കരുതലുണ്ട്. വരുംദിവസങ്ങളിൽ നാലു ലക്ഷത്തിലധികം ഡോസ് വാക്സിൻകൂടി സംസ്ഥാനങ്ങൾക്ക് നൽകും.