ചെന്നൈ: തമിഴ്‌നാട്ടിലെ മുൻ എം.പി. എ.എം. വേലു (75) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വേലുവിന് രോഗം ഭേദമായിരുന്നു. പിന്നീട് ശ്വാസകോശസംബന്ധമായ അസുഖം മൂർച്ഛിച്ചാണ് മരണം.

മൂന്നാഴ്ചമുമ്പാണ് കോവിഡ് ബാധിച്ച് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കുശേഷം കോവിഡ് പരിശോധനയിൽ നെഗറ്റീവായി. എന്നാൽ, ശ്വാസകോശ സംബന്ധമായ അസുഖത്തിന് ഇതേ ആശുപത്രിയിൽത്തന്നെ ചികിത്സ തുടരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 5.30-ഓടെയാണ് മരണം.

കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വേലു ആർക്കോണം മണ്ഡലത്തിൽനിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് പിളർപ്പിനെ നേരിട്ട 1980-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിപക്ഷം സ്ഥാനാർഥിയായി മത്സരിച്ച് ആദ്യമായി ലോക്‌സഭയിലെത്തി. പിന്നീട് 1996-ൽ ജി.കെ. മൂപ്പനാരുടെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചു.