മുംബൈ: മറാഠാ സംവരണപ്രക്ഷോഭത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകാൻ മഹാരാഷ്ട്ര മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാൾക്കുവീതം സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ജോലിനൽകാനും തീരുമാനമായി. മറാഠാ സംവരണപ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകാൻ ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻസർക്കാർ തീരുമാനിച്ചെങ്കിലും നടന്നില്ല.

2017 ജനുവരിയിലാരംഭിച്ച് ഒരുവർഷത്തോളം നീണ്ടുനിന്ന മറാഠാ സംവരണ പ്രക്ഷോഭത്തിൽ 42 പേരാണ് കൊല്ലപ്പെട്ടത്.