ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,61,736 പുതിയ കോവിഡ് കേസുകൾ. 879 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,71,058 ആയി.

ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞദിവസം ഇന്ത്യയിൽ 1.6 ലക്ഷം കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ അമേരിക്കയിൽ 56,522 കേസുകൾമാത്രമാണ് റിപ്പോർട്ട് ചെയ്തത്. ബ്രസീലിൽ 40,000-നടുത്ത് മാത്രമാണ് പുതിയ കേസുകൾ. പ്രതിദിന മരണനിരക്കിൽ അമേരിക്കയെക്കാളും ഇന്ത്യയെക്കാളും മുന്നിലാണ് ബ്രസീൽ. 1738 പുതിയ കോവിഡ് മരണങ്ങളാണ് ബ്രസീലിൽ സ്ഥിരീകരിച്ചത്.

രാജ്യത്ത് പത്തുകോടിപ്പേർ വാക്സിനെടുത്തു. വാക്സിനേഷൻ വേഗത്തിലാക്കാനുള്ള മഹാവാക്സിനേഷൻ ക്യാമ്പുകൾ പല സംസ്ഥാനങ്ങളും നടപ്പാക്കുന്നുണ്ട്.