കൊൽക്കത്ത: പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റായ ‘നബന്ന’യിൽ തീപ്പിടിത്തം. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഓഫീസ് പ്രവർത്തിക്കുന്ന പതിന്നാലാം നിലയിലാണ് തീ പിടിച്ചത്. രണ്ട് ഫയർ എൻജിനുകളെത്തി ഉടൻ തീയണച്ചു. കാര്യമായ നാശനഷ്ടമില്ല.

പതിന്നാലാം നിലയിൽ പ്രവർത്തിക്കുന്ന മൊബൈൽ ടവറിന്റെ പാനൽ ബോക്സിനാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട ഉടൻ അഗ്നിശമന സേനയെ അറിയിച്ചു. അപകടകാരണം വിശദമായി പഠിച്ചുവരുന്നതായി പോലീസ് അറിയിച്ചു. ദുർഗാ പൂജ അവധിയായതിനാൽ സെക്രട്ടേറിയറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.