ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒമ്പത് ഓക്സിജൻ സിലിൻഡർ അഭിഭാഷകർക്കായി നൽകിയ ബോളിവുഡ് താരം രവീണ ടണ്ഠന് സുപ്രീംകോടതി ബാർ അസോസിയേഷൻ നന്ദിയറിയിച്ചു. ആശുപത്രിയിൽ ചികിത്സ തേടാനാവാതെ പ്രയാസപ്പെടുന്ന അംഗങ്ങൾക്ക് ഓക്സിജൻ സിലിൻഡറുകൾ ഉപകരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു.

കോവിഡ് കേസുകൾ വർധിച്ചതിനാൽ ഡൽഹിയിലെ ആശുപത്രികളിൽ കിടക്കകൾ കിട്ടാത്ത അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിൽ രവീണ ചെയ്തത് മഹത്തായ സേവനമാണെന്ന് സിങ് പറഞ്ഞു.