ന്യൂഡൽഹി: മലയാളം സിനിമ അക്വേറിയത്തിന്റെ ഒ.ടി.ടി. റിലീസ് തടയണമെന്നാവശ്യപ്പെടുന്ന ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തുന്ന സിനിമയാണെന്നുകാട്ടി ഡൽഹിയിൽ താമസിക്കുന്ന മലയാളി സിസ്റ്റർ ജെസ്സി മാണിയുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

അതേസമയം, ഈ സിനിമയ്ക്ക് ലഭിച്ച സർട്ടിഫിക്കേഷൻ മറ്റു രണ്ടു സിസ്റ്റർമാരുടെ ഹർജിയിൽ കേരള ഹൈക്കോടതി ബുധനാഴ്ച രണ്ടാഴ്ചത്തേക്ക്‌ സ്റ്റേ ചെയ്തിട്ടുണ്ട്. മേയ് 14-നാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്.