ന്യൂഡൽഹി: രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 84,332 ആണ്. 70 ദിവസത്തിനുശേഷം ആദ്യമാണ് പ്രതിദിനരോഗികളുടെ എണ്ണം ഇത്രയും താഴ്ന്നത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.94 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമാണ്. തുടർച്ചയായി 19 ദിവസം പോസിറ്റിവിറ്റി നിരക്ക്‌ 10 ശതമാനത്തിൽ താഴെയാണ്.