ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കേന്ദ്രം 10 ലക്ഷം ഡോസ് വാക്‌സിൻ അടുത്ത മൂന്നുദിവസങ്ങളിൽ നൽകും. ഇപ്പോൾ 1.12 കോടി ഡോസ് വാക്‌സിൻ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. ഇതുവരെ 25.87 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24.96 കോടി ഡോസ് ഇതുവരെ കുത്തിവെച്ചു.