ന്യൂഡൽഹി: കോവിൻ പോർട്ടലിൽനിന്ന് വിവരങ്ങൾ ചോർന്നുവെന്ന വാർത്ത ആരോഗ്യമന്ത്രാലയം നിഷേധിച്ചു. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട കോവിൻ പോർട്ടലിലെ എല്ലാ ഡേറ്റയും സുരക്ഷിതമാണെന്ന് വാക്‌സിനുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ അധ്യക്ഷൻ ഡോ. ആർ.എസ്.ശർമ പറഞ്ഞു. ഐ.ടി. മന്ത്രാലയത്തിനുകീഴിലെ സാങ്കേതികവിഭാഗം ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഹാക്കർമാർ ഡേറ്റ ചോർത്തിയിട്ടുണ്ടെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.

കോവിൻ പോർട്ടലിലെ ഡേറ്റയുടെ സുരക്ഷതത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.