കൊൽക്കത്ത: അച്ചടക്കനടപടിയായി മൂന്നു വിദ്യാർഥികളെ പുറത്താക്കിക്കൊണ്ടുള്ള മുൻ ഉത്തരവ് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാല മരവിപ്പിച്ചു. നടപടി അതിരുകടന്നതാണെന്ന് ഹൈക്കോടതി പരാമർശിച്ചതിനെത്തുടർന്നാണ് നിലപാടുമാറ്റം.

തങ്ങളെ അടിയന്തരമായി ക്ളാസുകളിൽ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് പുറത്താക്കപ്പെട്ട മൂന്നു വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പുറത്താക്കൽ ഉത്തരവ് മരവിപ്പിക്കാനും വിദ്യാർഥികളെ ക്ളാസിൽ കയറ്റാനും സർവകലാശാല പ്രോക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.