ന്യൂഡൽഹി: വിദേശത്തുനിന്ന് വാക്സിൻ ഇറക്കുമതിചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഉത്തരാഖണ്ഡ് സർക്കാർ കത്തെഴുതി. പ്രതിദിനം ഒരു ലക്ഷം ഡോസ് വാക്സിനാണ് ആവശ്യം. എന്നാൽ, നിലവിൽ വാക്സിൻ ലഭിക്കുന്നത് കുറവാണെന്ന് കത്തിൽ പറയുന്നു. രോഗവ്യാപനം തടയാൻ കൂടുതൽ വാക്സിൻ ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്നും ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. മേയ് 18 വരെ ഉത്തരാഖണ്ഡ് ലോക്‌ ഡൗണിലാണ്.