ഇന്ദോർ: പ്രമുഖ ഉറുദു കവിയും ബോളിവുഡ് ഗാനരചയിതാവുമായ റാഹത് ഇന്ദോരി (70) കോവിഡ് ബാധയെ തുടർന്ന് മരിച്ചു. മധ്യപ്രദേശിലെ ഇന്ദോറിലായിരുന്നു അന്ത്യം. ശ്രീ അരവിന്ദോ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. പ്രണയത്തിന്റെ, മരണത്തിന്റെ, രാഷ്ട്രീയത്തിന്റെ എല്ലാം ഗന്ധമുള്ള അദ്ദേഹത്തിന്റെ ശായരികൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്.

ബോളിവുഡ് ഗാനങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്. കടുത്ത ന്യൂമോണിയ ബാധയുണ്ടായിരുന്ന അദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതം സംഭവിച്ചതായും രക്ഷിക്കാനായില്ലെന്നും ഡോക്ടർമാർ അറിയിച്ചു.