ഉന്നാവ്: ബി.ജെ.പി. നേതാവും ഉന്നാവിൽനിന്നുള്ള പാർലമെന്റ് അംഗവുമായ സാക്ഷി മഹാരാജിന് ഫോണിലൂടെ വധഭീഷണി. പത്ത് ദിവസത്തിനുള്ളിൽ വീട് ബോംബ് വെച്ച് തകർത്ത് കൊലപ്പെടുത്തുമെന്നാണ്‌ ഭീഷണി. വിളിച്ചയാളുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഭീഷണിയെന്ന് സാക്ഷി പറഞ്ഞു. ഉന്നാവ് എസ്.പിക്കും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്