ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ബി.ജെ.പി. മുൻ ജില്ലാപ്രസിഡന്റ് സഞ്ജയ് ഖോഖർ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച പ്രഭാതസവാരിക്കിടെയാണ് ഖോഖറിനെ അജ്ഞാതർ വെടിവെച്ചത്. തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്.

മൂന്നുവർഷം ബി.ജെ.പി.യുടെ ബാഗ്പത് ജില്ലാ അധ്യക്ഷനായിരുന്നു ഖോഖർ. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മാറ്റിയത്. സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടർന്ന് സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ ഡി.ജി.പി. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.