ന്യൂഡൽഹി: കോവിഡ് നേരിടുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ആരോപിച്ചു. ആവശ്യത്തിന്‌ വാക്സിനില്ലെന്നും രാഹുൽ ട്വിറ്ററിൽ വിമർശിച്ചു.

കോവിഡ് കാലത്ത് പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേൾക്കാൻ ആരുമില്ല. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് സംരക്ഷണമില്ലെന്നും രാഹുൽ പറഞ്ഞു.

ഒരു വർഷം പിന്നിട്ട കോവിഡ് മഹാമാരി രാജ്യത്തെ ജനങ്ങളുടെ ജീവിതമാർഗങ്ങൾ തകർത്തുകഴിഞ്ഞെന്ന് കോൺഗ്രസും ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സാമ്പത്തികരംഗം തകർന്നിരിക്കയാണെന്നും പാർട്ടി പറഞ്ഞു.