കൊൽക്കത്ത: അതിരുവിട്ട് കളിച്ചാൽ ഓരോ സ്ഥലത്തും ശീതൾകുച്ചി ആവർത്തിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ മുന്നറിയിപ്പ്. ‘‘പേടിപ്പിച്ച് രാഷ്ട്രീയംകളിക്കുന്ന കാലമാക്കെ പോയി. ആൾക്കാർ ധൈര്യമായി വോട്ടുചെയ്യാൻ വരണം. ബൂത്തിൽ കേന്ദ്രസേനയുണ്ടാവും. കൂടുതൽ കളിച്ചാൽ എന്താണ് ഉണ്ടാവുകയെന്ന് ശീതൾകുച്ചിയിൽ കണ്ടല്ലോ. എല്ലായിടത്തും ശീതൾകുച്ചി ആവർത്തിക്കും’’ -പൊതുയോഗത്തിൽ പ്രസംഗിക്കവേ ഘോഷ് പറഞ്ഞു.