കൊൽക്കത്ത: വോട്ടെടുപ്പിനിടെ ശനിയാഴ്ച അഞ്ചുപേർ വെടിയേറ്റുമരിച്ച സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി ബംഗാളിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. നാദിയായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കയായിരുന്നു അദ്ദേഹം.

മമതയുടേത് മുതലക്കണ്ണീരാണ്. നാല് തൃണമൂൽ പ്രവർത്തകർ വെടിയേറ്റുമരിച്ചതുമാത്രമാണ് അവർ പറയുന്നത്. കന്നിവോട്ട് ചെയ്യാനെത്തിയ ആനന്ദ ബർമൻ എന്ന യുവാവ് മരിച്ചതിനെപ്പറ്റി മമത ഒരക്ഷരം മിണ്ടുന്നില്ല. അധികാരത്തിലെത്തിയാൽ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങൾക്കും തിരഞ്ഞെടുപ്പിനിടെയുണ്ടാകുന്ന സംഘർഷത്തിനും അറുതിവരുത്തുമെന്ന് അമിത് ഷാ പറഞ്ഞു.