ന്യൂഡൽഹി: പാചകവാതക ഉപഭോക്താക്കൾക്ക് വിതരണക്കാരെ സ്വയം തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങുന്നു. കണക്ഷൻ ഏത് എണ്ണക്കമ്പനിയുടേതാണോ, അതിനുകീഴിലുള്ള വിതരണക്കാരെ തിരഞ്ഞെടുക്കാം. മൊബൈൽ ആപ്പ്, പോർട്ടൽ എന്നിവ വഴി സിലിൻഡർ വീണ്ടും നിറയ്ക്കുന്ന സമയത്താണ് ഇതിന് അവസരം ലഭിക്കുക.

കോയമ്പത്തൂർ, പുണെ, ഛണ്ഡീഗഢ്‌, ഗുരുഗ്രാം, റാഞ്ചി എന്നിവിടങ്ങളിൽ പൈലറ്റടിസ്ഥാനത്തിൽ ആദ്യം പദ്ധതി തുടങ്ങുമെന്ന് പെട്രോളിയം മന്ത്രാലയം പറഞ്ഞു. സേവനം തൃപ്തികരമല്ലാത്തതിന്റെ പേരിൽ വിതരണക്കാരെ മാറ്റാൻ ആവശ്യപ്പെട്ടാൽ അവർക്ക് ഉപഭോക്താവിനെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കാം. ഉപഭോക്താവ് തീരുമാനത്തിൽ ഉറച്ചുനിന്നാൽ മൂന്നുദിവസത്തിനകം വിതരണക്കാരനെ മാറ്റിനൽകണം. ഈ സൗകര്യത്തിന് പ്രത്യേകം നിരക്ക് ഈടാക്കില്ല.