ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് വിദൂര വിദ്യാഭ്യാസപദ്ധതി പ്രകാരം 2011-’12 വരെ നൽകിയ ബി.ടെക്. ബിരുദവും എൻജിനിയറിങ് ആൻഡ് ടെക്‌നോളജി ഡിപ്ലോമയും സാധുവായിരിക്കുമെന്ന് എ.ഐ.സി.ടി.ഇ. വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2012-നുശേഷമുള്ള ബിരുദങ്ങൾ അംഗീകരിക്കില്ല.
വിദൂര വിദ്യാഭ്യാസ പദ്ധതിപ്രകാരം സാങ്കേതിക കോഴ്‌സുകൾ നടത്താൻ പാടില്ലെന്ന് യു.ജി.സി. നിർദേശിച്ചതിനെത്തുടർന്ന് ബി.ടെക്, ഡിപ്ലോമ കോഴ്‌സുകൾ ‘ഇഗ്‌നോ’ നിർത്തിവെച്ചിരുന്നു. എന്നാൽ, 2019-’10 അധ്യയനവർഷംവരെ രജിസ്റ്റർചെയ്ത വിദ്യാർഥികളുടെ കോഴ്‌സുകൾക്ക് സാധുതയുണ്ടാകുമെന്ന് സുപ്രീംകോടതി 2018-ൽ ഉത്തരവിട്ടു. പിന്നീട് 2010-’11, 2011-’12 അക്കാദമിക് വർഷങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കുകൂടി അത് ബാധകമാക്കി.