ലഖ്നൗ: ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ 30 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ട്രക്ക് വീണുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. 13 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റു. ആഗ്രയിൽനിന്ന് ഇറ്റാവയിലെ ലഖ്‌ന പ്രദേശത്തെ കലികാദേവി ക്ഷേത്രത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.